അഗ്രചർമം ഒരനാവശ്യമല്ല !

(യുക്തിയുഗം മാസികയുടെ ആഗസ്റ്റ്‌ 2015 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഇന്ന് വീണ്ടും ഇടുന്നത് ഒരു പ്രത്

ണ്‍കുട്ടികളെ ശിശുപ്രായത്തിൽ ലിംഗാഗ്രചർമച്ഛേദനത്തിനു വിധേയരാക്കുകയെന്ന ശിശുദ്രോഹത്തിന് പല വൈദ്യശാസ്ത്രപരമായ ന്യായീകരണങ്ങളും ഉന്നയിച്ചു കേൾക്കാറുണ്ട്.അഞ്ചു പ്രധാന ന്യായീകരണ ങ്ങളാണ് ഈയിനത്തിൽ അഗ്രചർമച്ഛേദന പ്രചാരകർ പ്രചരിപ്പിച്ചുപോരുന്നത് : •1-മൂത്ര നാളിയിലെ അണുബാധ തടയുന്നു •2- AIDS രോഗം തടയുന്നു •3-ലിംഗ ക്യാൻസർ തടയുന്നു •4-സ്ത്രീകളിലെ ഗർഭാശയ ക്യാൻസർ തടയുന്നു •5-ശുചിത്വം പരിപാലിക്കുന്നു

വൈദ്യശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ പൊതുവേ ശിശുപ്രായത്തിലുള്ള സർവ ആണ്‍കുട്ടികൾക്കും ലിംഗാഗ്രചർമച്ഛേദനം നടത്തുകയെന്ന ഏർപ്പാടിന് കാര്യമായ പിന്തുണ കാണാനാവില്ല. അതേസമയം ചുരുക്കം ചിലർ ഏതാനും ചില ആരോഗ്യപരമായ ഗുണഫലങ്ങൾ പറയുന്നില്ല എന്നുമില്ല. 

പ്രചാരകർ എണ്ണിപ്പറയുന്ന ഗുണഫലങ്ങൾ ഏറിയപങ്കും ഇല്ലാവചനമാണ് .വൈദ്യദൃഷ്ടാ ചിലർ ശരിവെച്ചിട്ടുള്ള ചുരുക്കം ചിലവയാണെങ്കിൽ , തുലോം നിസ്സാരമായവയാണു താനും . ഈ ഓരോ "ഗുണഫലത്തെ " യും വിശദമായി , വഴിയെ നാം പരിശോധിക്കുകയും , അഗ്രചർമച്ഛേദനത്തിന്റെ പ്രചാരകർ പറയുന്നതിനു വിരുദ്ധമായി, അത്യന്തം നിസ്സാരവും അവഗണനീയയുമാണ്‌ ഈ ശിശു പീഡന പരിപാടിയുടെ 'പ്രയോജനങ്ങൾ ' എന്നു വ്യക്തമാക്കുകയും ചെയ്യും. 

അഗ്രചർമം മുറിച്ചു നീക്കുന്നത് കൊണ്ട് ലഭ്യമാകുന്നതായി പ്രചാരകർ എണ്ണിപ്പറയുന്ന ഗുണഗണങ്ങൾ എത്രത്തോളം പരിഹാസ്യമാണ് എന്നു വ്യക്തമാകണമെങ്കിൽ ലിംഗാഗ്രചർമത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ചുള്ള ചില വിശദാംശങ്ങൾ നമ്മൾ അറിയേണ്ടതുണ്ട്. അതീവ ലാഘവബുദ്ധിയോടെ , ഈ ക്രൂരതക്ക് വിധേയരാവുന്നവർക്ക് അതിന്റെ ഗുണദോഷങ്ങളെ വിലയിരുത്താൻ ഒരു അവസരം പോലും കൊടുക്കാതെ മുറിച്ചു കളയുന്ന ഈ അവയവഭാഗം എത്രത്തോളം പ്രധാനമായ ജീവധർമങ്ങൾ നിർവഹിക്കേണ്ട ഒന്നാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . എങ്കിൽ മാത്രമേ , തമ്പേറടിച്ചു പ്രചരിപ്പിച്ചു പോരുന്ന 'ഗുണ ഫലങ്ങൾ' ക്ക് യഥാർത്ഥത്തിൽ വല്ല വിലയും ഉണ്ടോ എന്നു വ്യക്തമാവൂ . അതുകൊണ്ട്, ആ വിഷയമാണ് ഈ ലേഖനത്തിൽ ഇനിയങ്ങോട്ട് നാം ചർച്ച ചെയ്യുന്നത്

അഗ്രചർമം - പരിണാമവും വളർച്ചയും 

മനുഷ്യ പരിണാമ ചരിത്രത്തിൽ , കഴിഞ്ഞ ആറരക്കോടി വർഷങ്ങളായി മനുഷ്യ പൂർവികരിലും മനുഷ്യരിലുമായി നിലനിന്നുപോരുന്ന ഒരവയവഭാഗമാണ് ലിംഗാഗ്രചർമം. "കുരങ്ങന്മാരും" " ആൾക്കുരങ്ങ"ന്മാരുമായി അറിയപ്പെട്ടുപോരുന്ന നമ്മുടെ പ്രൈമേറ്റ് മച്ചുനന്മാരിൽ സകലർക്കുമുണ്ട് ലിംഗാഗ്രചർമം. ലിംഗാഗ്രമായി മനുഷ്യർക്ക് ഉള്ള glans penis എന്ന ലിംഗഭാഗം ഇല്ലാത്ത ബോണബോ വാനരന്മാർക്ക് പോലും, അവയുടെ ലിംഗത്തിന്റെ അഗ്രഭാഗത്തെ പൊതിഞ്ഞു നില്ക്കുന്ന അഗ്രചർമം ഉണ്ട്. ബീജ-അണ്ഡസംയോഗത്തിന് ശേഷം എട്ടാമത്തെ ആഴ്ചയിലാണ് അഗ്രചർമം ഗർഭസ്ഥ ശിശുവിൽ രൂപം കൊള്ളുന്നത്‌ . ജനന വേളയിൽ ലിംഗാഗ്രവും (glans penis) അഗ്രചർമവും (prepuce) തമ്മിൽ ഒട്ടിപ്പിടിച്ചാണ് ഇരിക്കുക.Balano preputial lamina എന്ന ഒരു ചർമ പാളി ആണ് ഇവയെ തമ്മിൽ ഒട്ടിച്ചു നിർത്തുന്നത് . കുട്ടിയുടെ വളർച്ചയുടെ ഭാഗമായി ഈ ചർമ പാളി പതിയെപ്പതിയേ താനേ അപ്രത്യക്ഷമാവുകയും യൗവനാരംഭം ആകുമ്പോഴേക്കും അഗ്രചർമം ലിംഗാഗ്രത്തിൽ നിന്നു പൂർണമായും പുറകോട്ടു മാറ്റാവുന്ന വിധത്തിലായി മാറുകയും ചെയ്യുന്നു. (Fig : ) അൻപതു ശതമാനം കുട്ടികളിൽ പത്തു വയസ്സാകുമ്പോഴേക്കും ലിംഗാഗ്രചർമം ഇങ്ങനെ പുറകോട്ടു മാറ്റാവുന്നതായിത്തീരും. 16 വയസ്സാകുമ്പോഴേക്കും 90 ശതമാനം കുട്ടികളിലും, 18 വയസ്സാകുമ്പോഴേക്ക്‌ 99 ശതമാനം കുട്ടികളിലും ഈ പ്രക്രിയ പൂർത്തിയാവും. ഏതാണ്ട് യൗവനാരംഭം വരെ അഗ്രചർമവുമായി ഒട്ടിച്ചേർന്ന ഒരു ആന്തരാവയവമായും , യൌവനാരംഭത്തിനു ശേഷം അഗ്രചർമത്താൽ പൊതിഞ്ഞു വെക്കപ്പെട്ട ഒരു സംരക്ഷിത അവയവമായും ഇരിക്കുന്നവിധത്തിലാണ് പ്രകൃത്യാ ലിംഗാഗ്രത്തിന്റെ ഘടന എന്നർത്ഥം . അഗ്രചർമവുമായുള്ള ബന്ധം ശാസ്ത്രക്രിയോപകരണങ്ങൾ കൊണ്ട് ബലമായി ഇളക്കിമാറ്റി ലിംഗാഗ്രം എന്ന ആന്തരാവയവത്തെ വലിച്ചു പുറത്തിടുക എന്ന ക്രിയ ആണ് ശിശുക്കളിലെ അഗ്രചർമച്ഛേദനം!

അഗ്രചർമം ലിംഗാഗ്രത്തെ സംരക്ഷിക്കുന്നു 

അഗ്രചർമച്ഛേദനം വഴി ലിംഗാഗ്രത്തെ ഒരു അരക്ഷിത ബാഹ്യാവയവമാക്കി മാറ്റുമ്പോൾ എന്ത് സംഭവിക്കുന്നു ? സ്നിഗ്ദ്ധവും മൃദുവും ആയിരുന്ന ലിംഗാഗ്രത്തിനു മേൽ keratinisation എന്ന പ്രക്രിയ വഴി കട്ടിയായ, വരണ്ട ചർമ്മം ഉണ്ടായിവരും. ലിംഗാഗ്രത്തിന്റെ സംവേദന ശേഷി കുറയുകയും ചെയ്യും. ഇങ്ങനെ സംവേദനശേഷി കുറയും എന്നത് അഗ്രചർമച്ഛേദനം കൊണ്ടുള്ള ഒരു ഗുണഫലമായാണ് പണ്ടുകാലങ്ങളിൽ കണക്കാക്കിയിരുന്നത്‌ . അഗ്രചർമച്ഛേദനത്തെ പ്രകീർത്തിച്ചുകൊണ്ട് 1900 ത്തിൽ എഴുതപ്പെട്ടെ ഒരു വൈദ്യശാസ്ത്രലേഖനത്തിൽ , ഈ വിധത്തിൽ സംവേദന നഷ്ടമുണ്ടാവുന്നതും തദ്ഫലമായി ലൈംഗിക സുഖം കുറയുന്നതും നല്ലതാണ് എന്നും ലൈംഗിക നിയന്ത്രണത്തിന് അത് ഉപയുക്തമാണ് എന്നും അഭിപ്രായപ്പെട്ടുകാണാം (Note1) ( 

അഗ്രചർമച്ഛേദനം വഴി ലൈംഗിക സുഖത്തിൽ ഉണ്ടാകുന്ന കുറവിന് ഇതിനേക്കാൾ പ്രധാനമായ മറ്റു കാരണങ്ങൾ ഉണ്ടെന്നു നമുക്കിന്നറിയാം . അവ വഴിയെ വിശദീകരിക്കും ) ലിംഗാഗ്രത്തിലെ ശ്ലേഷ്മസ്തരം നഷ്ടമായി പകരം ചർമമുണ്ടാവുന്ന പ്രക്രിയയെ ഒരു 'ഗുണഫല'മായി കൊട്ടിഘോഷിക്കുന്ന ഏർപ്പാട് , ഇക്കാലത്ത് പോലും അഗ്രചർമച്ഛേദനപ്രചാരകർ ഉപേക്ഷിച്ചിട്ടില്ല എന്നത് കൌതുകകരമാണ് . അഗ്രചർമച്ഛേദനം , എയ്ഡ്സ് രോഗം തടയാൻ സഹായിക്കും എന്ന വാദം 1987 ൽ ആദ്യമായി ഉന്നയിച്ച അഗ്രചർമച്ഛേദനപ്രചാരകനായ ഒരു ചികിത്സകൻ (Fink AJ) , തന്റെ വാദത്തിന് ഉപോദ്ബലകമായി സ്വീകരിച്ചത് ഈ 'ചർമവല്ക്കരണ പ്രക്രിയ ' യെ ആയിരുന്നു . ഈ ചർമം , ഒരു "പ്രകൃതി ദത്ത ഉറ " ആയി പ്രവർത്തിക്കുമെന്നും അങ്ങിനെ എയിഡ്സ് ബാധ തടയാം എന്നുമായിരുന്നു അദ്ദേഹം വാദിച്ചത് . (" the surface epithelium of the glans develops a protective keratin layer, a form of natural condom." See Note 2) 

അഗ്രചർമത്തിന്റെ ലൈംഗിക ധർമ്മം

വാനരമച്ചുനന്മാരെക്കാൾ വികസിതമാണ് മനുഷ്യന്റെ അഗ്രചർമം . മൃദുസ്പർശനം അറിയാനുള്ള നാഡീഭാഗങ്ങൾ (encapsulated nerve endings- eg. Meissner corpuscles ) വാനരരിൽ ലിംഗാഗ്രത്തിൽ ആണ് കാണുക. (Ref 1) മനുഷ്യരിൽ ഈ ഭാഗങ്ങൾ അഗ്രചർമത്തിൽ ആണ് . മനുഷ്യരുടെ ലിംഗാഗ്രത്തിനു കുറെക്കൂടി പരുക്കനായ സംവേദനം ( ആഴത്തിലുള്ള സമ്മർദ്ദം , വേദന ) മാത്രം അറിയാൻ ആവുന്ന വിധത്തിൽ , Free nerve endings ആണുള്ളത്. Encapsulated nerve endings ലിംഗാഗ്രത്തിൽ തീരെ കുറവേ ഉള്ളൂ . (ചിത്രം കാണുക ) അതുകൊണ്ട് ലിംഗാഗ്രത്തിന് സ്വാഭാവികമായിത്തന്നെ മൃദുസ്പർശന ശേഷി വളരെ വളരെ കുറവാണ് . ("the human glans penis has virtually no fine touch sensation and can only sense deep pressure and pain at a high threshold." Cold and Mcgrath see ref.1below) 

മുൻ ഖണ്ഡികയിൽ പറഞ്ഞ ചർമ വല്ക്കരണം കൂടിയായാൽ പിന്നെ പറയേണ്ടല്ലോ !

മൃദുസ്പർശന ശേഷിയുടെ കാര്യത്തിൽ ലിംഗാഗ്രത്തോട് താരതമ്യം ചെയ്യാവുന്ന ഒരു ശരീരഭാഗമുള്ളത് കുതികാലിന്റെ അടിഭാഗമാണ്. മൃദു സ്പർശന ശേഷി എന്നാൽ എന്ത് എന്നറിയാൻ , കുറച്ചു പഞ്ഞി എടുത്ത് മൃദുവായി ആ ഭാഗത്ത്‌ ഉരസി നോക്കൂ . നഗന്പാദനായി നടന്ന് തൊലി കൂടുതൽ കട്ടികൂടിയ ആൾ അല്ലെങ്കിൽ പോലും, കുതികാലിന്റെ അടിയിൽ ഇത്തരം സ്പർശനശേഷി വളരെ കുറവാണ് എന്ന് കാണാൻ കഴിയും. 

മൃദു സ്പർശന സംവേദനത്തിനുള്ള Meissner corpuscles എന്ന നാഡീഭാഗങ്ങൾ അഗ്രചർമത്തിൽ ആണ് ഉള്ളതെന്നും, ലിംഗാഗ്രത്തിൽ അവ വളരെ കുറച്ചേ ഉള്ളൂ എന്നും മുകളിൽ പറഞ്ഞുവല്ലോ . ധാരാളമായി ഈ നാഡീഭാഗങ്ങൾ ഉള്ള മറ്റൊരു സ്ഥലമാണ് കൈപ്പത്തി. വലതുകൈയ്യിലെ നഖം കൊണ്ട് ഇടംകൈയുടെ അകവശം ഒന്ന് പതിയെ ഉരസിനോക്കൂ . ആ മൃദു സ്പർശനം ഏതാണ്ട് ഇക്കിളിപ്പെടുത്തുന്നതായി തോന്നും . അതെ സമയം ഇതേ സ്പർശനം മൃദു സ്പർശന നാഡീഭാഗങ്ങൾ താരതമ്യേന കുറവായ , കയ്യിൻറെ പുറംഭാഗത്ത്‌ ഇത്രത്തോളം കൂടിയ സംവേദനാനുഭവം ഉണ്ടാക്കുകയില്ല എന്നും കാണാം . സംവേദനക്ഷമതയിലുള്ള ഈ വ്യതിയാനത്തെ അളക്കാൻ ശാസ്ത്രീയമായ മാർഗമുണ്ട് . മോറിസ് സോറെല്സ് എന്ന ഗവേഷകനും സഹപ്രവർത്തകരും , മനുഷ്യ ലിംഗത്തിൻറെ മൃദുസ്പർശന ശേഷിയെ ഇങ്ങനെ ശാസ്ത്രീയമായി പഠിക്കുകയുണ്ടായി . അഗ്രചർമച്ഛേദനം നടത്തിയ 91 പേരെയും പ്രകൃതിദത്തഅവസ്ഥയിലുള്ള 68 പേരെയുമാണ് ഈ പഠനത്തിൽ ഉൾക്കൊള്ളിച്ചത്‌ . ഓരോ ആളിന്റെയും ലിംഗത്തിന്റെ 19 ഭാഗങ്ങളിലെ മൃദുസ്പർശനസംവേദന ശേഷി വിലയിരുത്തി ഒരു ലിംഗസംവേദനശേഷി മാപ്പ് അവർ തയാറാക്കി (Ref .3 ) . 2007 ൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിലെ ചില കണ്ടെത്തലുകൾ ഇവയാണ് : 

മൃദുസ്പർശനം അറിയാനുള്ള കഴിവ് അഗ്രചർമച്ഛേദനം വഴി ഗണ്യമായി കുറയുന്നു . അഗ്രചർമച്ഛേദനം,ലിംഗത്തിന്റെ ഏറ്റവും സംവേദനശേഷി ഉള്ള ഭാഗങ്ങളെ നീ ക്കം ചെയ്യുന്നു (Note 3 )

ലിംഗാഗ്രത്തിനുള്ള ( പ്രകൃതിദത്തലിംഗത്തിൽ അഗ്രചർമത്താൽ മൂടിയിരിക്കുന്ന ഭാഗം ) മൃദുസ്പർശന സംവേദന ശേഷി , 

അഗ്രചർമച്ഛേദനം നിമിത്തം കുറയുന്നു .

അഗ്രചർമച്ഛേദനത്തിനു വിധേയമായ ലിംഗത്തിന്റെ ഏറ്റവും സംവേദ നശേഷിയുള്ള ഭാഗത്തേക്കാൾ ഗണ്യമാംവിധത്തിൽ കൂടിയ സംവേദനശേഷിയുണ്ട് , ഛേദന ശസ്ത്രക്രിയയിൽ നീക്കം ചെയ്യപ്പെടുന്ന അഗ്രചർമത്തിന്റെ ഭാഗങ്ങൾക്ക് (Note 4) (Fig ) 

അഗ്രചർമ നഷ്ടം ലൈംഗിക ബന്ധത്തെ എങ്ങിനെ ബാധിക്കുന്നു ? 

ഇത്രയും സംവേദനക്ഷമമായ ഒരു അവയവ ഭാഗം നീക്കം ചെയ്യുന്നത് ലൈംഗികബന്ധത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്നത് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട് .

( സന്താനലബ്ധിക്കുള്ള ഒരു അനുഷ്ടാനം മാത്രമായി ലൈംഗികബന്ധത്തെ കാണുന്നവർക്ക് ഇതൊരു വിഷയമല്ല എന്നത് വേറെ കാര്യം ) ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്ന ഒരു ഗവേഷണ പ്രബന്ധം ,കെ. ഓ . ഹാര, ജെ .ഓ. ഹാര എന്നിവർ ചേർന്ന് 1999 ൽ പ്രസിദ്ധീകരിച്ചിരുന്നു . ( Ref .4 ) പ്രകൃതിദത്ത അവസ്ഥയിലുള്ള ലിംഗം യോനിക്കകത്തു ചലിക്കുമ്പോൾ അത് ഉരസി, നിരങ്ങിപ്പോവുകയല്ല ( Slide ) , മറിച്ച്, ലിംഗത്തിന്റെ മുന്നോട്ടും പിന്നോട്ടും ചലിക്കാവുന്ന ചർമാവരണമെന്ന ഉറക്കകത്ത് അനായാസമായി വഴുതി ( Glide ) പ്പോവുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

( Note: 5) ഉദ്ധാരണ വേളയിൽ അഗ്രചർമം പിറകോട്ടു മാറുകയും , അത്രയും കൂടി അധിക ചർമം ലിംഗത്തിന്റെ കാണ്ഡ ( shaft of penis ) ഭാഗത്തിന് ലഭ്യമാവുകയും ചെയ്യുന്നു. ഇങ്ങനെ അധിക ചർമം ലഭ്യമാകയാലാണ് , സംഭോഗവേളയിൽ യോനിക്കകത്തുള്ള ലിംഗകാണ്ഡത്തിന്റെ ചലനം "ഉറക്കകത്തുള്ള ഉറയിൽ " ( Sheath within a sheath ) ആവുന്നത് . ഇങ്ങനെയുള്ള ചലനം, സംഭോഗവേളയിൽ യോനീനാളത്തിനും ലിംഗത്തിനുമിടയിലുള്ള ഘർഷണം ഗണ്യമായി കുറക്കുന്നു. ഇളകുന്ന ചർമം കാരണം സാധ്യമായ ഘർഷണരഹിതചലനം വിശദീകരിക്കാൻ ഒരു ചെറിയ പരീക്ഷണം ചെയ്തുനോക്കാം : (Figs)

വലതുകയ്യിന്റെ ചൂണ്ടുവിരലിന്റെ അഗ്രഭാഗം കൊണ്ട് ഇടതുകയ്യിന്റെ ചൂണ്ടുവിരലിന്റെ വിരൽസന്ധി ( Knuckle) ക്കു മുകളിൽ (പുറം ഭാഗത്ത് ) അമർത്തിയശേഷം മുന്നോട്ടും പിന്നോട്ടും ചാലിപ്പിച്ചുനോക്കുക. അടിയിലെ എല്ലുകൾക്ക്‌ മുകളിൽ ഘർഷണരഹിതമായ അനായാസ ചലനം സാധ്യമാണ് എന്ന് കാണാം. വിരൽസന്ധിയുടെ പുറത്ത് ചലനസാധ്യതയുള്ള അധിക ചർമം ലഭ്യമായതുകൊണ്ടാണ് ഇങ്ങനെ ഉറക്കത്തുള്ള ഉറയിൽ നടക്കുന്ന ചലനം സാധ്യമായത് .

അതേ സമയം, വലതു ചൂണ്ടു വിരലിന്റെ അഗ്രഭാഗം ( അകഭാഗം- Palmar surface) ഇടതുചൂണ്ടു വിരലിന്റെ അഗ്രഭാഗത്ത് അമർത്തി ഉരസി നോക്കിയാലോ ? ഇവിടെ സ്വതന്ത്രമായി ചലിക്കാവുന്ന അധിക ചർമം ( ഉറക്കകത്തെ ഉറ ) ഇല്ല. അപ്പോഴോ ? അമിതമായ ഘർഷണം കാരണം നേരത്തെ സാധിച്ച അനായാസ ചലനം ഇപ്പോൾ സാധ്യമല്ല എന്ന് കാണാം . ഇതുപോലെ ഒരു അവസ്ഥയാണ് അഗ്രചർമച്ഛേദനം നടത്തിയവരിൽ ഉണ്ടാവുന്നത്. ഛേദനം വഴി 33 

മുതൽ 50 ശതമാനം വരെ ലിംഗചര്‍മ്മ നഷ്ടം സംഭവിച്ചിരിക്കുന്നതിനാല്‍ 

ലിംഗകാണ്ഡത്തിനു ചലിക്കാൻ അധിക ചർമത്താൽ സൃഷ്ടമായ ഉറ ലഭ്യമല്ല.സ്വാഭാവികമായും സംഭോഗചലനവേളയിൽ ഇണകളിൽ രണ്ടുപേർക്കും അസ്വാസ്ഥ്യമുണ്ടാക്കുന്ന 'ഘർഷണം' (friction soreness) ഉണ്ടാവുന്നു !

( Note: 6) . 

സംഭോഗചലനങ്ങളിൽ ഘർഷണം കുറക്കാനുള്ള സ്വാഭാവിക പ്രക്രിയ യോനീദ്രവത്താൽ ഉണ്ടാവുന്ന ലൂബ്രിക്കേഷൻ ആണ് . ഈ സ്വാഭാവിക ഘർഷണ ലഘൂകരണ പ്രക്രിയ പോലും 

അഗ്രചർമച്ഛേദനം നടത്തിയവരിൽ തടസ്സപ്പെടുന്നു എന്നതാണ് വസ്തുത. ഘർഷണം കുറക്കാൻ സഹായകമാം വിധം സ്ത്രീശരീരത്തിൽ ഉൽപ്പാദിതമാകുന്ന യോനീദ്രവം , അഗ്രചർമച്ഛേദനം നടന്നവരുമായുള്ള സംഭോഗവേളയിൽ പെട്ടെന്ന് നഷ്ടമാകുന്നു. ഓരോ തവണ ലിംഗം പിൻവലിക്കുമ്പോഴും അഗ്രചർമരഹിതമായ ലിംഗാഗ്രത്തിന്റെ പിന്നറ്റം (തുറിച്ചുനിൽക്കുന്ന ഭാഗം ) ഈ ദ്രാവകത്തെ പുറത്തേക്കു വലിച്ചു നീക്കുന്നു എന്നതാണ് ഇതിനു കാരണം. (Note 7 ) പ്രകൃതി ദത്ത ലിംഗമുള്ളവർ സംയോഗത്തിൽ ഏർപ്പെടുമ്പോൾ , ലിംഗം പിൻവലിക്കുന്ന വേളയിൽ അഗ്രചർമം ചുരുണ്ടുകൂടി ഒരു 'തട' (seal) ആയി പ്രവർത്തിക്കുകയും തദ്ഫലമായി ദ്രാവകം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു.

അഗ്രചർമച്ഛേദനം നടത്തിയവരിൽ പലർക്കും സംഭോഗവേളയിൽ അനുഭവപ്പെടുന്ന അമിത ഘർഷണം ലഘൂകരിക്കുന്നതിന് കൃത്രിമ ലൂബ്രിക്കന്റുകൾ ഉപയോഗിക്കേണ്ടി വരുന്നു എന്ന് ഗവേഷകർ നിരീക്ഷിക്കുന്നു .

(Note 8) 

(പേഴ് സണൽ ലൂബ്രിക്കന്റുകൾ എന്നറിയപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് ( 'ജെല്ലി') അമേരിക്കയിൽ വൻ ഡിമാണ്ട് ആണെന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നൊരു കാര്യമാണ്. വിവിധ ബ്രാൻഡുകളിലായി 92 ദശലക്ഷം ഡോളറിന്റെ -ഏതാണ്ട് അറുനൂറുകോടി രൂപ!- ജെല്ലിയാണ് വർഷാവർഷം അമേരിക്കക്കാർ ഉപയോഗിക്കുന്നത് . അമേരിക്കയിൽ 1980 ലെ കണക്കനുസരിച്ച് പിറന്നു വീഴുന്ന ആണ്‍കുട്ടികളിൽ 64.7 % പേരെയും നവജാത ഘട്ടത്തിൽ തന്നെ 

അഗ്രചർമച്ഛേദനത്തിനു വിധേയരാക്കിപ്പോന്നു എന്നത് കൂടി ഓർക്കുക .ഇപ്പോൾ ആ രാജ്യത്ത് ഈ ഭ്രാന്തൻ നടപടിക്ക് ചെറിയ ഒരു കുറവ് വന്നുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും 2006 ൽ പോലും 56% നവജാത ബാലന്മാർ ഈ ശിക്ഷക്കു വിധേയരായിട്ടുണ്ട് എന്നത് നോക്കുമ്പോൾ , അടുത്തൊരു നാല്പ്പത് കൊല്ലം കൂടി അവിടെ ജെല്ലി കച്ചവടം പൊടി പൊടിച്ചു തന്നെ നടക്കാൻ ആണ് സാധ്യത! )

"ദീർഘദൂര ചലനം "

അഗ്രചർമച്ഛേദനത്തിന്റെ ലൈംഗിക അനന്തരഫലങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് സംഭോഗ ചലനത്തിന്റെ സ്വഭാവത്തിൽ .വരുന്ന മാറ്റം .അഗ്രചർമച്ഛേദനം നടത്തിയവർ സംഭോഗത്തിൽ ഏർപ്പെടുമ്പോൾ , ലിംഗം താരതമ്യേനെ കൂടുതൽ ദൂരം ചലിക്കുന്നു എന്നതാണ് ഈ മാറ്റം. (നേരത്തെ യോനീ ദ്രാവക നഷ്ടത്തെക്കുറിച്ചു പറഞ്ഞതുമായും ഇതിനു ബന്ധമുണ്ട് . കൂടുതൽ ദൂരം പിൻവലിക്കുമ്പോൾ ദ്രാവകനഷ്ടം കൂടുന്നു.) ഈ ദീർഘദൂര ചലനത്തിന്റെ കാരണം അറിയണമെങ്കിൽ , സ്വാഭാവിക സംഭോഗത്തെക്കുറിച്ച് ചില വിശദാംശങ്ങൾ അറിയേണ്ടതുണ്ട്.

ചിത്രം..... ഒരിക്കൽ കൂടി നോക്കുക. പ്രകൃതിദത്തലിംഗത്തിൽ മൃദുസ്പർശന സംവേദനത്തിനുള്ള നാഡീഭാഗങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് , നാം നേരത്തെ വിവരിച്ചതുപോലെ, ആഗ്രചർമത്തിന്റെ തുമ്പത്താണ് . ലിംഗാഗ്രത്തിൽ ആണെങ്കിൽ അവ ഉള്ളത് ലിംഗാഗ്രത്തിന്റെ പിന്നറ്റത്തു (Corona of the glans) മാത്രവും. സംഭോഗചലനത്തിൽ ലിംഗം പിൻവലിക്കുമ്പോൾ സംഭവിക്കുന്നത്‌ , ഈ രണ്ടു ഭാഗങ്ങൾ തമ്മിൽ കൂട്ടിമുട്ടുക എന്നതാണ് .

(Note 9) ലിംഗ ചർമാഗ്രം ലിംഗാഗ്രത്തിന്റെ പിന്നറ്റത്ത്‌ ഇങ്ങനെ മുറുകുമ്പോൾ ലഭ്യമാകുന്ന അത്യധികമായ ഉത്തേജനം , ലിംഗത്തെ കൂടുതലായി പിൻവലിക്കാനുള്ള പ്രവണതയെ തടയുന്നു. ലിംഗാഗ്രചർമം ഉള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ താരതമ്യേന ലഘു ചലനങ്ങൾ നടത്തുതിന്, ഇതാണ് ഒന്നാമത്തെ കാരണം (Note10)

പ്രകൃതി ദത്ത ലിംഗത്തിന്റെ സംഭോഗചലനങ്ങൾ താരതമ്യേന ലഘുചലനങ്ങൾ ആയിരിക്കുന്നതിന്റെ മറ്റൊരു കാരണം , ലിംഗാഗ്രചർമത്തെ ലിംഗാഗ്രത്തിന്റെ അടിവശവുമായി ബന്ധിച്ചു നിർത്തുന്ന 'ഫ്രെനുലം ' എന്ന ഭാഗത്തിന്റെ പ്രവർത്തനമാണ് . നാവിനെ അടിഭാഗത്ത് ഉറപ്പിക്കുകയും , ഒരു പരിധിയിൽ അപ്പുറം നീളാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വായിലെ 'ഫ്രെനുലം ', വായ തുറന്നു കണ്ണാടി നോക്കിയാൽ കാണാമല്ലോ . ഇതിന്റേതിനു സമാനമായ 'കടിഞ്ഞാണ്‍' ധർമമാണ് ലിംഗാഗ്രത്തിലെ ഫ്രെനുലവും നിർവഹിക്കുന്നത്. ഫ്രെനുലത്തിൽ അനുഭവപ്പെടുന്ന വലിവ്,ലിംഗത്തിന്റെ അകത്തോട്ടുള്ള ചലനം അധികമാവാതെ നിയന്ത്രിക്കുന്നു. ഈ നിയന്ത്രണം ഇല്ലാത്തതാണ് അഗ്രചർമച്ഛേദനം നടത്തിയവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ദീർഘദൂരചലനം സംഭവിക്കുന്നതിന്റെ മറ്റൊരു കാരണം. 

ദീർഘദൂര ചലനമില്ലാതെ അഗ്രചർമച്ഛേദനവിധേയനായ ആണിന് ലൈംഗികസുഖം ലഭിക്കുക വിഷമമാണ് . എന്താണിതിനു കാരണം? മുൻപ് ചൂണ്ടിക്കാണിച്ചതുപോലെ, 

അഗ്രചർമ നഷ്ടം സ്പർശസംവേദന ശേഷിയിൽ ഭീമമായ കുറവുണ്ടാക്കുന്നു . ലിംഗത്തിന്റെ അടിഭാഗത്തുള്ള സമ്മർദ്ദസംവേദനം നടത്തുന്ന നാഡീ തന്തുക്കൾ ആണ് പിന്നെ സംവേദനത്തിനുള്ള ആശ്രയം.അഗ്രചർമം നീക്കം ചെയ്യപ്പെട്ട ലിംഗത്തിൽ ലിംഗത്തിന്റെ അടിഭാഗം ( Lower penis region) ആണ് സുഖാനുഭൂതിയുടെ ഉറവിടം എന്നതിനാൽ 

ഈ ഭാഗത്ത് യോനീമുഖ സമ്മർദ്ദം ലഭിക്കാനായി കൂടുതൽ ശക്തവും ദീർഘവുമായ സംഭോഗചലനങ്ങൾ ആവശ്യമാകുന്നു.

മേൽപ്പറഞ്ഞ വിവിധ കാരണങ്ങളാൽ, അഗ്രചർമച്ഛേദനത്താൽ വികലമായ ലിംഗമുള്ള പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ശക്തവും ഗാഢവുമായ ഒരു സമ്മർദ്ദ പ്രക്രിയ ആണ് സംഭോഗമെന്നത് . പ്രകൃത്യനുസൃത സംഭോഗത്തിൽ പ്രവേശനം, സംഭോഗ ചലനങ്ങൾ ഇവയൊക്കെ ലഘുവും സൌമ്യവുമാണ്. ആണിനും പെണ്ണിനും ഒരു പോലെ കൂടുതൽ തൃപ്തികരം പ്രകൃത്യനുസൃത സംഭോഗമാണ്‌ . ചുരുക്കിപ്പറഞ്ഞാൽ , പുരുഷൻറെയും സ്ത്രീയുടെയും ലൈംഗിക സുഖത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവഭാഗം ആണ് അഗ്രചർമം. യഥാർത്ഥത്തിൽ ഇല്ലാത്തതോ ഉണ്ടെങ്കിൽ തന്നെ അതീവ നിസ്സാരമോ ആയ ചില "ആരോഗ്യ പ്രയോജനങ്ങൾ" മുൻനിർത്തി അഗ്രചർമം നീക്കം ചെയ്യുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്. തിരിച്ചറിവില്ലാത്ത , നമ്മെ പൂർണമായും ആശ്രയിക്കുന്ന നിസ്സഹായരായ ശിശുക്കളെ , അറിവില്ലായ്മ കൊണ്ട് ആയുഷ്കാല ലൈംഗിക വികലാംഗരാക്കുന്നത് കഷ്ടമാണ് . ശിശുക്കളിലെ 

അഗ്രചർമച്ഛേദനം കൊടിയ പാതകമാണ് എന്ന് തിരിച്ചറിഞ്ഞ് അതവസാനിപ്പിക്കാൻ നമ്മൾ ഇനിയും വൈകിക്കൂട .


Admin

16 وبلاگ نوشته ها

نظرات