മുഹമ്മദ് നബി ഇസ്ലാം എന്ന മതം സ്ഥാപിക്കും മുൻപ് അറേബ്യയിൽ സ്ത്രീകൾക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലായിരുന്നു എന്നും, പെൺ കുഞ്ഞുങ്ങളെ വരെ കൊന്നു കളയുമായിരുന്നു എന്നുമൊക്കെയുള്ള ഇസ്ലാമിക മത പ്രചാരകാരുടെ വാദം യഥാർത്ഥത്തിൽ ചരിത്ര നിഷേധം തന്നെയാണ്..
മുഹമ്മദ് നബിയുടെ മഹത്വം ഉയർത്തികാണിക്കാൻ ആണ് മത പ്രചാരകർ ഇത്തരം PR വർക്കുകൾ ചെയ്ത് പോരുന്നത്.
ഏറ്റവും കോമഡിയായ കാര്യം എന്തെന്നാൽ അത്തരം ഉഡായിപ്പ് വാദങ്ങൾ ഉൾക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ്കാരനായ എം. എൻ. ഷംസീറിനെ പോലുള്ളവർ സ്ത്രീകൾക്ക് മികച്ച പരിഗണന നൽകുന്ന ഏറ്റവും പ്രോഗ്രസ്സിവായ മതമാണ് ഇസ്ലാം എന്നൊക്കെയുള്ള പൊട്ടത്തരങ്ങൾ മടി ഏതുമില്ലാതെ അടിച്ചു വിടുന്നതും.
മുഹമ്മദ് നബി പ്രവാചകത്വം അവകാശപെടുന്നതിനു തൊട്ടു മുൻപുള്ള കാലത്ത് തന്നെ, അദ്ദേഹത്തിന്റെ പ്രഥമ പത്നിയും, ബഹു ദൈവ വിശ്വാസിയും ബിസിനസ്കാരിയുമായ ഖദീജ എന്ന സ്ത്രീയ്ക്ക് ഉണ്ടായിരുന്ന " പൗര പ്രമുഖ " സ്ഥാനവും, സോളമന്റെ കാലത്തെ ഷേബ റാണിയുടെ കഥയും ഒക്കെ അറേബ്യയിൽ ഇസ്ലാമിന് മുൻപ് സ്ത്രീകൾക്ക് ഉന്നതമായ സ്ഥാനങ്ങൾ സമൂഹത്തിൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.
അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖയായ, എന്നാൽ ചരിത്രത്തിന്റെ താളുകളിൽ നിന്നും തിരസ്കരിക്കപ്പെട്ട സ്ത്രീയാണ് "സബീബി". എന്ന റാണി.
B. C. 738 മുതൽ 733 വരെ സിറിയൻ മരുഭൂമിയും, അറേബ്യയൻ ഉപദ്വീപിന്റെ ഉത്തര ഭാഗവും ഭരിച്ചിരുന്ന സബീബിയുടെ ഭരണ കാലത്തെ കുറിച്ച് വളരെയധികം രേഖകൾ ഒന്നും തന്നെ ലഭ്യമല്ല.
അസീറിയൻ രാജാവായിരുന്ന ഷാൽമനേസർ മൂന്നാമന്റെ ഒരു ലിഖിതത്തിൽ, തന്റെ മുൻഗാമി ആയിരുന്ന തിഗ്ലത്ത് പിലീസർ റാണി സബീബിയിൽ നിന്നും കപ്പം ഈടാക്കിയിരുന്നതായി രേഖപെടുത്തിയിട്ടുണ്ട്. പ്രസ്തുത ലിഖിതത്തിൽ ഷാൽമനേസർ സബീബിയെ വിശേഷിപ്പിച്ചിരിക്കുന്നത് " അറബി ഭൂമിയിലെ രാജാവ് / രാജ്ഞി" എന്നാണ്.
അസീറിയക്കാരോട് പൊരുതി തോറ്റുവെങ്കിലും റാണി സബീബിയുടെ ധീരതയെ അവർ ബഹുമാനിച്ചിരുന്നു എന്നതിന്റെ തെളിവാണ്, മറ്റു രാജാക്കന്മാരോട് പൊതുവെ അവജ്ഞ പുലർത്തിയിരുന്ന അസീറിയക്കാർ സബീബിയെ ബഹുമാനത്തോടെ കണ്ടിരുന്നു എന്നത്. മാത്രമല്ല അസീറിയയുടെ വാണിജ്യ താല്പര്യങ്ങൾ സംരക്ഷിക്കാപ്പെടണമെങ്കിൽ അറബികളുടെ സഹായസഹകരണങ്ങൾ കൂടിയേ മതിയാകൂ എന്ന് അവർക്കു വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
ഖഡറൈറ്സ് (Qedarites) എന്ന ആദിമ അറബി നാടോടി ഗോത്രങ്ങളുടെ കൂട്ടായ്മയെ സബീബിക്ക് ( Zabibe) ശേഷം ഭരിച്ചത് ഷംസി (Samsi ) എന്ന മറ്റൊരു റാണിയായിരുന്നു..
കടൽ തീരങ്ങളുടെയും, മരുഭൂമികളുടെയും റാണി എന്നാണ് അസീറിയൻ രേഖകളിൽ ഷംസിയെ വിശേഷിപ്പിച്ചിരിക്കുന്നത്..
ഷംസിക്ക് ശേഷം ഖഡറൈറ്സുകളെ നയിച്ചത് മറ്റൊരു റാണി ആയിരുന്നു. പേര് യെതി (Yatie ).
ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഒരു രാജ്യം തുടർച്ചയായി അഞ്ചു സ്ത്രീകൾ ഭരിച്ചത് അറബി നാട്ടിൽ ആയിരുന്നു എന്നതാണ്. ( ഗ്രീക്ക് ഇതിഹാസങ്ങളിലെ ആമസോൺസിനും , പെന്തസീലിയയ്ക്കും ചരിത്രത്തിന്റെ പിൻബലം ഇല്ലല്ലോ )
യെതി ക്ക് ശേഷം ഖഡറൈറ്സുകളെ ഭരിച്ച നാലാമത്തെ റാണി ഏൽഖുനു (Te’elkhunu) ആയിരുന്നു. സെന്നാ ചെറിബ് ഖഡറൈറ്സുകളെ ആക്രമിച്ചു കീഴടക്കുകയും ഏൽഖുനുവിനെ ബന്ധിയാക്കി നിനെവേയിലേക്ക് കൊണ്ട് പോകുകയും, അവരെ ലൈംഗിക അടിമയാക്കുകയും ചെയ്തു.
സെന്ന മക്കളാൽ കൊല്ലപ്പെട്ട ശേഷം അസീറിയയുടെ രാജാവായ എസഹാദോൺ (Esarhaddon) സെന്നയ്ക്ക് ഏൽഖുനുവിൽ ജനിച്ച പുത്രിയായ തബുവ (Tabua ) യെ, സ്വന്തം രാജ്യത്തിലേക്കു ആദരവോടെ തിരിച്ചു അയയ്ക്കുകയും ഖഡറൈറ്സുകളുമായി സന്ധി പുനസ്ഥാപിക്കുകയും ചെയ്തു..
മാത്രമല്ല സെന്ന പിടിച്ചെടുത്തു കൊണ്ട് വന്ന ആദിമ അറബി ദൈവങ്ങളുടെ വിഗ്രഹങ്ങളും എസഹാദോൺ ഖഡറൈറ്സുകൾക്ക് തിരികെ നൽകുകയുണ്ടായി.
ആ വിഗ്രഹങ്ങളുടെ പേരുകളും, പിൽകാലത്തെ സെമിറ്റിക് ദൈവങ്ങളുടെ പേരുകളുമായി രസകരമായ സാദൃശ്യം ഉണ്ട്.. Alilat, Nuhay എന്നാണ് ആ പേരുകൾ. ബാക്കി യുക്തി പൂർവ്വം ചിന്തിക്കുക 😀
തബുവയ്ക്ക് ശേഷം അദിയ (Adia ) എന്നൊരു റാണി കൂടി ഖഡറൈറ്സുകൾക്ക് ഉണ്ടായെങ്കിലും കാലത്തെ കുറിച്ചോ ഭരണത്തെ കുറിച്ചോ വ്യക്തത ഒന്നുമില്ല.
നൂറ്റാണ്ടുകൾ അറേബ്യയൻ മരുഭൂമി അടക്കി വാണ ഖഡറൈറ്സുകൾ നശിക്കുന്നത് ക്ലിയോപാട്രയുടെ പക്ഷം ചേർന്നു അഗസ്റ്റസ് സീസറിനെ എതിർത്തതോടെയാണ്. യുദ്ധത്തിൽ ക്ലിയോ പാട്ര തോറ്റതോടെ ഒക്ടോവിയന്റെ പക പേടിച്ചു പലായനം ചെയ്ത ഖഡറൈറ്സുകൾ നബിറ്റിയൻസ് (Nabataeans) എന്ന ജോർദാൻ കേന്ദ്രീകരിച്ചു ജീവിച്ചിരുന്ന അറബ് ഗോത്രത്തിൽ ലയിച്ചു ചേരുകയായിരുന്നു.
ഇന്ന് ഒരു അറബ് സ്ത്രീയ്ക്ക് സബീബിക്ക് ലഭിച്ചിരുന്ന പരിഗണന കിട്ടുമോ എന്ന് ചോദിച്ചാൽ അറബി നാടുകളിൽ പ്രത്യേകിച്ച് സൗദിയിൽ പോലും മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട് എന്നത് അഭിനന്ദനീയമായ കാര്യമാണ്..
പക്ഷെ കേരളത്തിന്റെ കാര്യത്തിൽ, കാന്തപുരം / സമസ്തർ പോലുള്ള പ്രാകൃത മനസ്കർ മത മേധാവികൾ ആയിരിക്കുന്ന സാഹചര്യത്തിൽ മുസ്ലിം സ്ത്രീകൾ തന്നെ വിചാരിക്കണം... അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരണോ അതോ അടുക്കളയിൽ തന്നെ ഒടുങ്ങണോ എന്ന്..
처럼
-
-
-
-
-
-
논평
공유하다