b4india
b4india

b4india

@b4india

cancer നു ലക്ഷ്മിത്തരു

കൊളെസ്ട്രോൾ നു കാന്താരി

ഡെങ്കുവിന് പപ്പായ ഇല

പ്രമേഹത്തിന് കയ്പ്പക്കാ ജ്യൂസ്‌

മഞ്ഞപ്പിത്തത്തിന് കീഴാർ നെല്ലി

…..

ഇതാണോ ആയുർവേദം പറയുന്നത്? ?

ഒരിക്കലും അല്ല.

ആയുർവേദം എന്നത് single drug അല്ല, അവിടെ വിവിധ herbal combination ആണ് ഉപയോഗിക്കുന്നത് അതും എല്ലാത്തിനും കൃത്യമായ dose ഉണ്ട്.
അനുപാനം ഉണ്ട്. ഇത്ര കാലം കഴിക്കണം എന്നുണ്ട്.

ഓരോ രോഗിയുടെയും ഓരോ condition ഉം നോക്കി ആണ് മരുന്നു കൊടുക്കുന്നത്.ദൂഷ്യം ദേശം ബലം കാലം പ്രകൃതി അഗ്നി വയസ് അങ്ങനെ അനേകം കാര്യങ്ങൾ ഒരു മരുന്ന് നിർണയിക്കുമ്പോൾ ശ്രദ്ധിക്കാൻ ഉണ്ട്.

Herbal ജ്യൂസ്‌ എന്ന സങ്കൽപം ആയുർവേദത്തിലെ സ്വരസ കല്പനയിൽ സാമ്യം ഉണ്ട്. എന്നാൽ ചുറ്റുമുള്ള എല്ലാ ചെടികളുടെയും സ്വരസം ഉപയോഗിക്കാൻ ആയുർവേദം ഒരിക്കലും പറയുന്നില്ല.

സ്വരസം, കൽക്കം, കഷായം, ഹിമം, ഫാണ്ടം എന്നിങ്ങനെ വിവിധ പ്രഥമ കല്പനകൾ ആയുർവേദത്തിൽ ഉണ്ട്.

അതിൽ താരതമ്യേന കുറഞ്ഞ അളവിൽ വിധിക്കപ്പെട്ട , സാന്ദ്രമായ ഔഷധരൂപങ്ങളിൽ ഒന്നാണ് സ്വരസം (Herbal juice).
അതുകൊണ്ടു തന്നെ സൂക്ഷിച്ച് കൃത്യമായി കൊടുത്തില്ലേൽ പണി പാളും.

സ്വരസമായി ഉപയോഗിക്കാവുന്ന safe ആയ plant ജ്യൂസ്‌ നെ തന്നെ ആയുർവേദം പറഞ്ഞിരിക്കുന്ന dose എന്നത് ഏകദേശം 24 ml ഒക്കെ ആണ്.

ഇന്നത്തെ clinical practice ൽ രോഗിയുടെ അവസ്ഥയും ദഹനശേഷിയും നോക്കി സസ്യത്തിന്റെ തീക്ഷണത മറ്റു ഗുണങ്ങൾ നോക്കി അതിലും എത്രയോ കുറവ്,ഏതെങ്കിലും ഗുളികയുടെ കൂടെ അനുപാനം ആയോ മറ്റോ മാത്രമേ ഇവ കൊടുക്കാറുള്ളു.

പപ്പായ ഇല ജ്യൂസ്‌ ന്റെ കാര്യം എടുക്കാം പച്ചപപ്പായ കഴിക്കുമ്പോൾ തന്നെ അതിന്റെ കറ കൊണ്ട് വായ പൊള്ളും അപ്പോൾ ജ്യൂസ്‌ ആയി കുടിച്ചാൽ ഉള്ള അവസ്ഥ ആലോചിക്കൂ.

ഇരുമ്പൻ പുളി ജ്യൂസ്‌ ന്റെ കാര്യവും ഇങ്ങനെ തന്നെ സാമാന്യ യുക്തിയിൽ തന്നെ ഇത്രയും പുളിയുള്ള ഒരു വസ്തു ഇത്രയും അളവിൽ കഴിക്കരുത് എന്ന് മനസിലാക്കേണ്ടി ഇരിക്കുന്നു.
ഈ ബോധം മനുഷ്യന് എവിടെ നഷ്ടപ്പെട്ടു പോയി എന്നോർക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു.

അതുകൊണ്ട് തന്നെ നമുക്ക് ഉപയോഗിച്ചു ശീലം ഇല്ലാത്ത കാര്യങ്ങൾ ഭക്ഷണമായോ മരുന്നായോ ഉപയോഗിക്കരുത്. പ്രമേഹം cancer അല്ലെങ്കിൽ മറ്റു life style disorders ഒന്നും ഒരു ജ്യൂസ്‌ കുടിച്ചാൽ മാറില്ല, ആ രോഗം ഉണ്ടാകാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ഒരു രോഗം ആയി ശരീരത്തിൽ പ്രത്യക്ഷപെടുന്നതിനു കാലങ്ങൾ എടുക്കുന്നുണ്ട്.ശരീരത്തിൽ പല വ്യത്യാസങ്ങൾ ആ കാലയളവിൽ സംഭവിക്കുന്നു. അതൊന്നും ഒരു ജ്യൂസ്‌ കൊണ്ട് മാറ്റാൻ പറ്റുന്നതായിരിക്കില്ല.

ഒട്ടുമിക്ക അവസരങ്ങളിലും ആയുർവേദം polyherbal combination ആണ്.
കഷായം, ഗുളിക, ചൂർണം, അരിഷ്ടം തുടങ്ങിയ കല്പനകൾ (formulations) ആണ് പ്രചാരത്തിൽ.

ഇനി ഏതാണ് ഇങ്ങനെ സ്വരസത്തിന്റെ (Herbal juice) മറ്റൊരു പ്രത്യേകത എന്നാൽ ഇവയ്ക്ക് അഗ്നി സമ്പർക്കം, അതായത് ഇവ വേവിക്കാതെ പാകമാക്കാതെ ആണ് ഉപയോഗിക്കുന്നത്.

അതുകൊണ്ട് തന്നെ ഒരേ ചെടിയുടെ സ്വരസവും അതേ ചെടിയുടെ കഷായവും തമ്മിൽ ലഭിക്കുന്ന phytochemical profile, concentration, stability, extraction, bioavailability എന്നിവയിൽ വ്യത്യാസം ഉണ്ടാകാം.

കഷായം ആകുമ്പോൾ ചൂടിന്റെ സ്വാധീനത്തിൽ ചില heat sensitive ഘടകങ്ങൾ വിഘടിക്കാനും, ചില ഘടകങ്ങളുടെ extraction അല്ലെങ്കിൽ bioavailability വർധിക്കാനും കഴിയും.

പച്ച അരി വേവിച്ചാൽ അതിലെ starch structure മാറി ദഹനത്തിൽ വ്യത്യാസം ഉണ്ടാകുന്നതുപോലെ, ഒരു ഔഷധസസ്യത്തെ എങ്ങനെ process ചെയ്യുന്നു എന്നതും അതിലെ ഘടകങ്ങളുടെ ലഭ്യതയെയും ശരീരത്തിൽ അവ പെരുമാറുന്ന രീതിയെയും ബാധിക്കുന്നു.

ഇതുപോലെ തന്നെ ചില പച്ചക്കറികൾ വേവിക്കാതെ കഴിക്കുമ്പോൾ ചിലർക്ക് ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാം (salads).

അതുകൊണ്ട് ചുരുക്കം ഇത്രയേ ഉള്ളൂ, പ്രകൃതി ദത്തമായതു എല്ലാം safe അല്ല, ഇത് പോലെ ഉള്ള herbal ജ്യൂസ്‌പ്രയോഗങ്ങൾ ആരെങ്കിലും പറയുന്നത് കേട്ടു ചെയ്യരുത്.

ആയുർവേദത്തിന്റെ രീതി ഇതല്ല, അതുകൊണ്ട് ഏതെങ്കിലും Herbal ജ്യൂസ്‌ സ്വന്തം ഇഷ്ടം പോലെ കഴിക്കുന്നത് ആയുർവേദമല്ല.

drreshmanambiar 💜

image

B4India — Social Media Influencers / Content Creators

b4india

global
·
1 w
·
Media & Communication
Minimum

₹50000 Per Month

Maximum

₹200000 Per Month

Type

Part time

B4India is looking for Social Media Influencers and Content Creators to join our growing digital platform and help us build a global community connecting people, ideas, media, business and opportunities.

#news

image